കൊട്ടിയൂർ വൈശാ​േഖാത്സവം ഞായറാഴ്ച സമാപിക്കും

കേളകം: ദക്ഷിണകാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ മൂന്നാഴ്ചയായി നടക്കുന്ന വൈശാഖമഹോത്സവം ഞായറാഴ്ച നടക്കുന്ന തൃക്കലശാട്ടോടെ സമാപിക്കും. ഉത്സവ സമാപനച്ചടങ്ങുകൾക്ക് തുടക്കംകുറിച്ച അക്കരെ കൊട്ടിയൂർ പെരുമാൾ സന്നിധിയിൽ നാളെ കലശപൂജ, അത്തം ചതുശ്ശത നിവേദ്യം, വാളാട്ടം, കുടിപതികളുടെ തേങ്ങയേറ് എന്നീ ചടങ്ങുകൾ നടക്കും. ഞായറാഴ്ച രാവിലെ പത്തരയോടെ മണിത്തറയിലെ സ്വയംഭൂ വിഗ്രഹത്തിൽ നടത്തുന്ന തൃക്കലശാട്ടോടെയാണ് മഹോത്സവത്തിന് സമാപനമാവുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.