ബസ്ഡ്രൈവറെ കൈയേറ്റംചെയ്​തു: തൃക്കരിപ്പൂരിൽ മിന്നൽപണിമുടക്ക്

തൃക്കരിപ്പൂർ: തങ്കയംമുക്കിൽ ബസ്ഡ്രൈവറെ കൈയേറ്റംചെയ്തതിൽ പ്രതിഷേധിച്ച് സ്വകാര്യബസ് തൊഴിലാളികൾ മിന്നൽപണിമുടക്ക് നടത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം ഓടിക്കൊണ്ടിരുന്ന ബസിനെ മുന്നിൽ നിർത്തിയിട്ട് ഡ്രൈവറെ വലിച്ചിറക്കി താക്കോൽ ഊരിയെടുത്ത് നശിപ്പിച്ചുവെന്നാണ് പരാതി. പയ്യന്നൂരിൽനിന്ന് നീലേശ്വരത്തേക്ക് പോവുകയായിരുന്ന കല്യാൺ ബസാണ് തടഞ്ഞിട്ടത്. മാർക്കറ്റ് പരിസരത്തുനിന്ന് ബസ് ഒരു കാറിൽ ഉരസി നിർത്താതെ പോയി എന്നാരോപിച്ചായിരുന്നു കൈയേറ്റം. ബൈക്കിലെത്തിയ സംഘമാണ് സംഭവത്തിനു പിന്നിലെന്ന് യാത്രക്കാർ പറഞ്ഞു. പൊലീസും നാട്ടുകാരും എത്തിയപ്പോഴേക്കും അക്രമികൾ മുങ്ങി. ബൈക്ക് നമ്പർ ലഭിച്ചിട്ടുണ്ട്. പൊലീസെത്തി കാറും ബസും സ്റ്റേഷനിലേക്ക് മാറ്റി. അരമണിക്കൂറിന് ശേഷം സർവിസ് പുനരാരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.