സഹോദരനെ വധിച്ച യുവ എൻജിനീയര്‍ക്ക് ജീവപര്യന്തം

മംഗളൂരു: വാക്കേറ്റത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ കൊലപ്പെടുത്തിയ കേസില്‍ യുവ എൻജിനീയർക്ക് ജീവപര്യന്തം തടവ്. പുത്തൂര്‍ ബന്നൂരിലെ സോമനാഥിനാണ് (32) അഡീ. ജില്ല സെഷന്‍സ് കോടതി (അഞ്ച്) ജഡ്ജി എം. രാമചന്ദ്ര ശിക്ഷവിധിച്ചത്. 2015 േമയ് 17നാണ് കേസിനാസ്പദമായ സംഭവം. വാടക അപ്പാര്‍ട്മ​െൻറില്‍ സഹോദരന്മാര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിനിടെയുണ്ടായ അക്രമത്തില്‍ രംഗനാഥ് കൊല്ലപ്പെടുകയായിരുന്നു. അപ്പാര്‍ട്മ​െൻറ് ഉടമ ഐസക്, അയല്‍വാസി റഫീഖ് എന്നിവരുള്‍പ്പെടെ 19 സാക്ഷികളെ വിസ്തരിച്ചു. പുത്തൂര്‍ സർക്കിള്‍ ഇന്‍സ്പെക്ടര്‍ മഹേഷാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം. ഉദയകുമാര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.