കലക്ട​േററ്റിലും യുവാവി​െൻറ ആത്​മഹത്യാഭീഷണി

കാസർകോട്: ബന്ധു ൈകയേറിയ ഭൂമി വിട്ടുകിട്ടാൻ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞദിവസം താലൂക്ക് ഒാഫിസിൽ ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് കലക്ടേററ്റിലും ആത്മഹത്യാഭീഷണിയുമായെത്തി. ചട്ടഞ്ചാൽ ബണ്ടിച്ചാൽ സ്വദേശിയായ യുവാവാണ് വ്യാഴാഴ്ച രാവിലെ കലക്ടേററ്റിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയത്. കലക്ടറേറ്റിലെ ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. രാവിലെ ത​െൻറ പരാതി സംബന്ധിച്ച രേഖകൾ ഡെപ്യൂട്ടി കലക്ടർക്ക് മുന്നിൽ യുവാവ് ഹാജരാക്കിയിരുന്നു. ഇവ പരിശോധിച്ചശേഷം ഇത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും മൂന്നുമാസത്തിനകം നടപടിയെടുക്കാൻ കോടതി കലക്ടറോട് നിർദേശിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. എന്നാൽ, വൈകീട്ട് അഞ്ചിനകം ത​െൻറ ആവശ്യം പരിഹരിച്ചിെല്ലങ്കിൽ കലക്ടേററ്റ് കെട്ടിടത്തിനു മുകളിൽനിന്നു ചാടി ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണി. ഇതേ തുടർന്നാണ് പൊലീസിനെ അറിയിച്ചത്. വിദ്യാനഗർ സി.െഎ ബാബു പെരിങ്ങോത്തി​െൻറ നേതൃത്വത്തിൽ പൊലീസെത്തി യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഭാര്യ അന്വേഷിച്ചെത്തിയപ്പോൾ അവരോടൊപ്പം വിട്ടയച്ചു. ജൂൺ 28ന് കാസർകോട് താലൂക്ക് ഒാഫിസിൽ ആത്മഹത്യാഭീഷണി മുഴക്കിയപ്പോഴും പൊലീസ് പിടികൂടി സുഹൃത്തുക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.