ഒരുദിവസം മൂന്നു കേസ്​; കൊട്രച്ചാല്‍ സ്വദേശി അറസ്​റ്റില്‍

കാഞ്ഞങ്ങാട്: ഒരുദിവസം കൊട്രച്ചാല്‍ സ്വദേശി മൂന്നു കേസിൽ പ്രതിയായി. എസ്.ഐയെ ആക്രമിച്ചെന്ന മൂന്നാമത്തെ കേസില്‍ ജയിലിലുമായി. കൊട്രച്ചാലിലെ ഹക്കീമാണ് (42) അഞ്ചു മണിക്കൂറിനുള്ളില്‍ മൂന്നു കേസില്‍ പ്രതിയായത്. ഹക്കീമുമായി അകന്നുകഴിയുകയായിരുന്ന ഒഴിഞ്ഞവളപ്പില്‍ താമസിക്കുന്ന ഭാര്യ നൗഷിതയുടെ വീടിനുനേരെ കല്ലെറിഞ്ഞതിനാണ് ആദ്യ കേസ്. സംഭവമറിഞ്ഞ് നൗഷിതയുടെ സഹോദരീ ഭര്‍ത്താവ് ആറങ്ങാടിയിലെ ബി.കെ. മുഹമ്മദ് ഹക്കീമിനോട് കാര്യങ്ങള്‍ തിരക്കാന്‍പോയി. പ്രകോപിതനായ ഹക്കീം മുഹമ്മദിനെ ആക്രമിച്ചു. സംഭവത്തില്‍ മുഹമ്മദി​െൻറ പരാതിയില്‍ കേസെടുത്തു. കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്കായി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് േഹാസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്.ഐ എ. സന്തോഷ് കുമാറിനെ ആക്രമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.