കേന്ദ്ര സർവകലാശാലയിൽ സംസ്​കൃത അധ്യാപകനിയമനം

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ മലയാളവിഭാഗത്തിൽ സംസ്കൃത അധ്യാപക ഒഴിവിലേക്ക് മണിക്കൂറിന് 1000 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 25,000 രൂപ ശമ്പളത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ നാലിന് വൈകീട്ട് 3.30ന് കാസർകോട് പെരിയ തേജസ്വിനി ഹിൽസ് കാമ്പസിൽ നടത്തും. സർവകലാശാല വെബ്സൈറ്റിൽ (www.cukerala.ac.in) പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ പ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയുമായി സർവകലാശാല രജിസ്ട്രാറുടെ ഓഫിസിൽ അഭിമുഖത്തിന് ഒരുമണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് (www.cukerala.ac.in) സന്ദർശിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.