കായലിൽ ചെമ്മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

തൃക്കരിപ്പൂർ: കവ്വായി കായലിൽ കാര ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പി​െൻറ നേതൃത്വത്തിലാണ് വലിയപറമ്പ്, തെേക്കകാട് കായലിൽ അഞ്ചരലക്ഷം കാര ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. കഴിഞ്ഞവർഷം കുഞ്ഞുങ്ങളെ നിക്ഷേപിച്ച കായലുകളിൽ ഇപ്പോഴും ചെമ്മീൻ ചാകര ലഭിച്ചത് മുന്നിൽ കണ്ടാണ് ഇത്തവണ കവ്വായി കായലിൽ നിക്ഷേപിച്ചത്. ജില്ലതല ഉദ്ഘാടനം വലിയപറമ്പിൽ എം. രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. എം.ടി. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. പി.സി. സുബൈദ, എം.കെ. മുനീറ, എം.വി. സരോജിനി എന്നിവർ സംസാരിച്ചു. തെേക്കകാടിൽ പടന്ന പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഫൗസിയ അധ്യക്ഷത വഹിച്ചു. കെ.വി. ബിന്ദു, ടി.കെ.പി. ഷാഹിദ, പി.വി. മുഹമ്മദ് അസ്ലം, ടി.പി. മുഹമ്മദ്കുഞ്ഞി എന്നിവർ സംസാരിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.ബി. അനിൽകുമാർ സ്വാഗതവും കെ.വി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.