വായനപദ്ധതി തുടങ്ങി

പയ്യന്നൂർ: വായന പ്രോത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായി കടന്നപ്പള്ളി തെക്കെക്കര ഗവ. എൽ.പി സ്കൂളിൽ 'വായിക്കാം അമ്മക്കും അച്ഛനുമൊപ്പം' പരിപാടിക്ക് തുടക്കമായി. ഇതി​െൻറ ഭാഗമായി 1300 പുസ്തകങ്ങളുള്ള ലൈബ്രറിയുടെ താക്കോലും രജിസ്റ്ററും കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ബാലകൃഷ്ണൻ വിദ്യാർഥികൾക്ക് കൈമാറി. പഞ്ചായത്തംഗം കെ. ബിന്ദു അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക എം. സുൽഫത്ത് പദ്ധതി വിശദീകരിച്ചു. ഡോ. പി.കെ. ഭാഗ്യലക്ഷ്മി, കെ.പി. സുരേട്ടാൻ, പി.കെ. വിജയമ്മ, കെ.കെ. സുരേഷ് മാസ്റ്റർ, പി.വി. നിവേദ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.