ലഹരിവിരുദ്ധ ബോധവത്കരണം

കേളകം: കൊളക്കാട് സാൻതോം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി. പേരാവൂർ റേഞ്ച് എക്സൈസുമായി സഹകരിച്ച് സ്കൂൾ ലഹരിവിരുദ്ധ ക്ലബ് സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ സിവിൽ എക്സൈസ് ഓഫിസർ ബാബുമോൻ ഫ്രാൻസിസ് ലഹരിവിരുദ്ധ ക്ലാസ് എടുത്തു. ഹൈസ്കൂൾ പ്രധാനാധ്യാപിക റെജീന തോമസ് അധ്യക്ഷത വഹിച്ചു. പ്രിവൻറിവ് ഓഫിസർ എം.പി. സജീവൻ സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഡീൻ തോമസ് നന്ദിയും പറഞ്ഞു. ലഹരിവിരുദ്ധ പതിപ്പ് ബാബുമോൻ ഫ്രാൻസിസ് പ്രകാശനം ചെയ്തു. ക്ലബ് അനിമേറ്റർ സിസ്റ്റർ നാൻസി സംസാരിച്ചു. എൽസാ തോമസ് കവിത ആലപിച്ചു. ക്ലബുകളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പാലാക്കുഴി നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.