ദേവി ടീച്ചർ

മട്ടന്നൂർ: മഹിളാ കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡൻറ് കൊടോളിപ്രത്തെ പത്തായപ്പുരയില്‍ പി. (80) നിര്യാതയായി. മഹിളാസമാജം ഇരിട്ടി ബ്ലോക്ക് പ്രസിഡൻറ്, കൊടോളിപ്രം പ്രിയദര്‍ശിനി വനിത സഹകരണസംഘം പ്രസിഡൻറ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ്: വി. ഗോവിന്ദന്‍ മാസ്റ്റർ. മക്കള്‍: കൃഷ്ണകുമാര്‍ (ഡയറക്ടര്‍, ഇന്‍ഹാന്‍സ് കോഴിക്കോട്), രമേശ് കുമാർ (അധ്യാപകന്‍, നിത്യാനന്ദ പോളിടെക്‌നിക്, കാഞ്ഞങ്ങാട്), നന്ദകുമാർ, സതീഷ് കുമാര്‍ (സംസ്ഥാന സെക്രട്ടറി, ഏകതാ പരിഷത്ത്, പ്രസിഡൻറ്, ഒയിസ്‌ക ഇൻറർനാഷനല്‍). മരുമക്കള്‍: ഡോ. ഗീത (കോഴിക്കോട് മെഡിക്കല്‍ കോളജ്), മഞ്ജുള (എല്‍.ഐ.സി, കോഴിക്കോട്), ഡോ. ഗീത കെ. വാര്യർ (ഗോവ), വി. സീമ (കൂടാളി ഹയര്‍സെക്കൻഡറി സ്‌കൂള്‍), സിന്ധു (ഗുരുവായൂർ). െഡങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു മട്ടന്നൂര്‍: െഡങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. പാലോട്ടുപള്ളിയിലെ ഷബാന മന്‍സിലില്‍ പി. ഇബ്രാഹീം-എം.പി. ജമീല ദമ്പതികളുടെ മകന്‍ എം.പി. ജുനാസാണ് (32) മരിച്ചത്. മൂന്നു ദിവസം മുമ്പാണ് ജുനാസിന് പനി ബാധിച്ചത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെ മരിച്ചു. മൈസൂരുവില്‍ ബിസിനസ് ചെയ്യുന്ന ജുനാസ് പെരുന്നാള്‍ ആഘോഷത്തിനായി നാട്ടിലെത്തിയതായിരുന്നു. ഭാര്യ: ശുഹൈബ (ശിവപുരം). മകൻ: മുഹമ്മദ് നാസിം. സഹോദരങ്ങൾ: ജംഷീര്‍, ഷബാന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.