പൊക്കുണ്ടിലെ പെട്രോൾ പമ്പിൽ കവർച്ച

തളിപ്പറമ്പ്: കുറുമാത്തൂർ . 9600 രൂപ നഷ്ടപ്പെട്ടു. പൊക്കുണ്ടിലെ കെ. രമേശ‍​െൻറ ഉടമസ്ഥതയിലുള്ള കുറുമാത്തൂർ ഫ്യൂവൽസിലാണ് ഇന്നലെ പുലർച്ചെ ഒന്നിനും ഒന്നേകാലിനും ഇടക്ക് മോഷണം നടന്നത്. പമ്പിന് സമീപംതന്നെയുള്ള ഉടമയുടെ വീട്ടിലെ സി.സി.ടി.വി കാമറയിൽ മോഷ്ടാവിെൻര ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഏകദേശം 40 വയസ്സ് തോന്നിക്കുന്ന ആൾ കമ്പിപ്പാരയുമായാണ് കവർച്ചക്ക് എത്തിയത്. ആദ്യം ഓഫിസ് കുത്തിത്തുറന്നെങ്കിലും ഒന്നും ലഭിച്ചില്ല. പിന്നീട് തൊട്ടടുത്ത ഓയിൽ വിൽപന നടത്തുന്ന മുറിയിൽനിന്നാണ് പണം കവർന്നത്. കഴിഞ്ഞ രാത്രിയിൽ പണം എണ്ണി തിട്ടപ്പെടുത്തിയാണ് രമേശൻ പോയിരുന്നത്. സാധാരണ പമ്പിൽ രാത്രി കിടക്കാറുള്ള ജീവനക്കാരൻ വീട്ടിൽ പോയിരുന്നു. തളിപ്പറമ്പ് എസ്.ഐ ബിനുമോഹൻ സ്ഥലത്തെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.