കൊലക്കേസിൽ സാക്ഷിപറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്​റ്റിൽ

ശ്രീകണ്ഠപുരം: കൊലക്കേസിൽ സാക്ഷിപറഞ്ഞ വിരോധത്തിന് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പരീക്ഷാഹാളിൽ നിന്നിറങ്ങവെ പൊലീസ് പിടികൂടി. പയ്യാവൂർ പൈസക്കരി പാടുവിലങ്ങിലെ വാഴക്കാട്ട് ബാബു മാത്യുവിനെയാണ് (41) ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷ് അറസ്റ്റ്ചെയ്തത്. 2005 ജൂലൈ 17ന് പൈസക്കരിയിലെ പൂവത്താങ്കൽ അപ്പച്ചനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ബാബു മാത്യു. കേസിൽ ഏഴുവർഷം തടവും 25,000 രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചിരുന്നു. ശിക്ഷ കഴിഞ്ഞിറങ്ങിയ ബാബു, അന്ന് കേസിൽ സാക്ഷിയായിരുന്ന വണ്ണായിക്കടവിലെ ഡ്രൈവർ കുന്നേൽ ജിനേഷിനെ (38) കഴിഞ്ഞ ഏഴിന് രാവിലെ 11.30ന് പൈസക്കരി -ഏറ്റുപാറ റോഡ്ജങ്ഷനിൽെവച്ച് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തതോടെ ബാബു ഒളിവിൽപോയി. അതിനിടെ കഴിഞ്ഞദിവസം കുറ്റ്യാടി മൊകേരി ഗവ. കോളജിൽ എം.കോം പരീക്ഷയെഴുതാൻ ബാബു മാത്യു എത്തിയതറിഞ്ഞ് സി.ഐ ലതീഷും സംഘവും പരീക്ഷാഹാളിനു പുറത്ത് കാത്തുനിൽക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ ബാബുവിനെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. എ.എസ്.ഐമാരായ കെ.വി. രഘുനാഥ്, കെ. ഗണേശൻ, സീനിയർ സി.പി.ഒമാരായ കുഞ്ഞിനാരായണൻ, രതീശൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ശുചീകരണം ശ്രീകണ്ഠപുരം: നഗരസഭ ശുചീകരണപരിപാടി ശ്രീകണ്ഠപുരം ടൗണിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർമാൻ പി.പി. രാഘവൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, നഗരസഭ വൈസ് ചെയർപേഴ്സൻ നിഷിത റഹ്മാൻ, കൗൺസിലർമാരായ എ.പി. മുനീർ, വി.വി. സന്തോഷ്, എം.സി. രാഘവൻ, ജോസഫീന ടീച്ചർ, പി.വി. ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.