കണ്ണൂർ: അളവിൽ കൂടുതൽ കരിമരുന്ന് ശേഖരം സൂക്ഷിച്ച കേസിൽ കടയുടമക്ക് തടവും പിഴയും. ശ്രീകണ്ഠപുരം നാഷനൽ ഫയർവർക്സ് ഉടമ മുഹമ്മദ് കുഞ്ഞിയെയാണ് ഒരുവർഷം തടവിനും 10,000 രൂപ പിഴ അടക്കാനും കണ്ണൂർ സബ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. 2009 നവംബർ നാലിനാണ് കേസിനാസ്പദമായ സംഭവം. പൊലീസ് നടത്തിയ പരിശോധനയിൽ കടയിൽനിന്ന് ലൈസൻസ് അനുവദിച്ചതിലും കൂടുതൽ കരിമരുന്ന്ശേഖരം പിടികൂടിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.