സംസ്ഥാന പവർ ലിഫ്​റ്റിങ്​ ചാമ്പ്യൻഷിപ്​​ നാളെ തുടങ്ങും

കണ്ണൂർ: സംസ്ഥാന സീനിയർ പുരുഷ-വനിത പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ് കണ്ണൂർ പൊലീസ് ഒാഡിറ്റോറിയത്തിൽ ജൂൺ 30, ജൂലൈ ഒന്ന്, രണ്ട് ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ ജില്ലകളിൽ നിന്നായി 250ഒാളം മത്സരാർഥികൾ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കും. അഞ്ച് അന്തർദേശീയ റഫറിമാർ ഉൾെപ്പടെ 22 റഫറിമാർ മത്സരങ്ങൾ നിയന്ത്രിക്കും. ലോക ചാമ്പ്യൻഷിപ്പിൽ മത്സരിച്ച ആലപ്പുഴയുടെ മിഥുൻ ജോസഫ്, ദേശീയ ജൂനിയർ ചാമ്പ്യൻ കണ്ണൻ വിജയൻ, ആർ. കാർത്തിക്, അന്തർ സർവകലാശാല മെഡൽ ജേതാവ് ജയദീപ് കൃഷ്ണ, ദേശീയ സീനിയർ മെഡൽ ജേതാവ് സനൽ സദാനന്ദൻ, മുൻ കോമൺവെൽത്ത് ജേതാവ് ഡി. കൃഷ്ണകുമാർ ഉൾെപ്പടെ നിരവധി താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കാളികളാവും. സി.കെ. സദാനന്ദൻ, ആർ. ഭരത്കുമാർ, കെ. സജീവൻ, മോഹൻ പീറ്റേഴ്സ്, കെ. രാംദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.