എച്ച് 1 എൻ 1: ജാഗ്രത വേണം

കാസർകോട്: എച്ച് 1 എൻ 1 പകർച്ചവ്യാധിക്കെതിരെ ജാഗ്രത പാലിക്കണമെന്നും രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. വായുവിലൂടെ പകരുന്ന വൈറസ് രോഗമാണിത്. രോഗികൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗാണുക്കൾ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരും. രോഗപ്രതിരോധശേഷി കുറവുള്ളവർക്ക് വേഗത്തിൽ രോഗം പിടിപെടാനും മൂർച്ഛിക്കാനുമുള്ള സാധ്യതയേറെയാണ്. പുറത്ത് പോയതിനുശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും നിർബന്ധമായും തൂവാല കൊണ്ട് വായും മൂക്കും മൂടേണ്ടതാണ്. ഇത് കുട്ടികൾ മുതലുള്ളവർ ആരോഗ്യ ശീലമാക്കണം. പനി, ചുമ തുടങ്ങിയ അസുഖമുള്ളവർ ജോലിക്കോ സ്കൂളിലോ പോകാതെ വിശ്രമിക്കുന്നതുവഴി രോഗം കുറയുകയും മറ്റുള്ളവരിലേക്ക് പകരാതിരിക്കുകയും ചെയ്യും. പനിവന്നാൽ സ്വയം ചികിത്സിക്കരുത്. ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.