ജി.എസ്​.ടി: മാഹിക്ക് ഗുണകരമാകുമെന്ന്​ വ്യാപാരികൾ

മാഹി: ചരക്കു സേവനനികുതി (ജി.എസ്.ടി) മാഹിയിലെ വ്യാപാരമേഖലക്ക് പുത്തനുണർവ് നൽകുമെന്ന് പോണ്ടിച്ചേരി ട്രേഡേഴ്സ് വൈസ് ചെയർമാൻ കെ.കെ. അനിൽകുമാറും വ്യാപാരി വ്യവസായി സംഘടനാ പ്രസിഡൻറ് ഷാജി പിണക്കാട്ടിലും അഭിപ്രായപ്പെട്ടു. 20 ലക്ഷം രൂപവരെയുള്ള വ്യാപാരം നടത്തുന്നവർക്ക് പുതുച്ചേരിയിൽ ലൈസൻസോ രജിസ്േട്രഷനോ എടുക്കേണ്ട എന്ന സൗകര്യം വ്യാപാരത്തിന് ഏറെ ഗുണംചെയ്യും. പുതുച്ചേരി മുഖ്യമന്ത്രി കേരളത്തിലെ സംരംഭകരുൾെപ്പടെയുള്ളവരെ പെങ്കടുപ്പിച്ച് മാഹിയിലും പുതുച്ചേരിയിലും ഇൻവെസ്റ്റ്മ​െൻറ് മീറ്റ് നടത്തുമെന്നുള്ള ഉറപ്പും വ്യാപാരികൾക്ക് പ്രതീക്ഷനൽകുന്നുണ്ട്. കേരളത്തിലേതുപോലെ കർശനനിയമങ്ങൾ വ്യാപാരികളുടെ മേൽ സർക്കാർ അടിച്ചേൽപിക്കുന്നില്ലെന്നും വ്യാപാരികൾ പറഞ്ഞു. പെട്രോളിനും മദ്യത്തിനും ജി.എസ്.ടി ബാധകമല്ലാത്തതിനാൽ മാഹിയുടെ വ്യാപാരമേഖല കൂടുതൽ സജീവമാകുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. എന്നാൽ, ജി.എസ്.ടി പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് ചുമട്ടുതൊഴിലാളികൾ പങ്കുവെക്കുന്നത്. നികുതി ഇളവി​െൻറ പേരിലുള്ള ആകർഷണീയമായ വാണിജ്യകുത്തക മാഹിക്ക് നഷ്ടപ്പെടുമോ എന്ന സംശയമാണ് ഉയരുന്നത്. അതേസമയം, വ്യാപാരസമൂഹം തികഞ്ഞ പ്രതീക്ഷയിലാണ്. നികുതി ഇളവില്ലാതെതന്നെ മാഹിയിലെ വ്യാപാരമേഖലക്ക് നിലനില്‍ക്കാനാകുമെന്ന് വ്യാപാരി സംഘടനാനേതാക്കള്‍ വിലയിരുത്തുന്നു. വാറ്റ് നടപ്പായശേഷവും നികുതികുറവെന്ന ലേബലും വിശ്വാസ്യതയുമാണ് മാഹിയിലേക്ക് ആളുകളെ ആകര്‍ഷിച്ച പ്രധാനഘടകം. ജി.എസ്.ടിയുടെ ഭാഗമായി നികുതി ഏകീകരിക്കപ്പെടുന്നത് വ്യാപാരമേഖലയെ തളര്‍ത്തുമെന്നാണ് ചുമട്ടുതൊഴിലാളികളും കടകളില്‍ ജോലിചെയ്യുന്നവരും ആശങ്കപ്പെടുന്നത്. അതേസമയം, ഒറ്റ നികുതി നടപ്പാകുന്നതോടെ ചെക്ക്പോസ്റ്റും പരിശോധനയുമില്ലാതെ ആര്‍ക്കും മാഹിയില്‍നിന്ന് യഥേഷ്ടം സാധനം വാങ്ങിപ്പോകാമെന്ന സ്ഥിതിവരുന്നത് നേട്ടമാകുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് പറഞ്ഞു. വാറ്റ് വന്നതോടെതന്നെ നികുതി ഏകീകരണമുണ്ട്. അപൂര്‍വംചില സാമഗ്രികള്‍ക്ക് മാത്രമാണ് രണ്ടും മൂന്നും ശതമാനം നികുതി കുറവുണ്ടായിരുന്നത്. പ്രധാനമായും ടൈല്‍സ്, സാനിറ്ററി, ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങളാണ് മാഹിയില്‍ വിറ്റഴിയുന്നത്. കൂടുതല്‍ കടകളും സെലക്ഷനുമാണ് ഉപഭോക്താക്കളെ ആകര്‍ഷിച്ചത്. വിലക്കുറവില്‍ ലഭിക്കുന്ന പെട്രോളും വിദേശമദ്യവും വിപണിയെ സജീവമാക്കിയ ഘടകങ്ങളാണ്. ദേശീയപാതയിലെ ബാറുകള്‍ പൂട്ടിയത് മാഹി നഗരത്തിലെ വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. ചുമട്ടുേജാലി പകുതിയായി കുറഞ്ഞതായി തൊഴിലാളികള്‍ പറയുന്നു. ജി.എസ്.ടി കൂടിവരുന്നതോടെ തൊഴിലിനെ കാര്യമായി ബാധിക്കുമെന്ന് ചുമട്ടുതൊഴിലാളി വി. ജയബാലു പറഞ്ഞു. ജി.എസ്.ടി ഒരുതരത്തിലും മാഹിയെ ബാധിക്കാന്‍പോകുന്നില്ലെന്നും വ്യാപാരമേഖല മെച്ചപ്പെടുമെന്നും ടു ഇന്‍ വണ്‍ സ്ഥാപന ഉടമ റഷീദ് പറഞ്ഞു. കേരളത്തിലെ വില്‍പനനികുതിക്കാര്‍ പിടിക്കുമോ എന്ന ഭയത്തോടെവന്ന് സാധനങ്ങള്‍ വാങ്ങേണ്ട സ്ഥിതി ഇനിയില്ല. അതിരുകളില്ലാത്ത വ്യാപാരത്തിനാണ് അവസരമൊരുങ്ങുന്നതെന്നാണ് വ്യാപാരികളുടെ അഭിപ്രായം. ചൊക്ലിയും പള്ളൂരും മൂലക്കടവും മാഹി ടൗണും ഉള്‍പ്പെടുന്ന മാഹിയിലെ വ്യാപാരമേഖലയില്‍ ജി.എസ്.ടി എന്ത് പ്രതികരണം സൃഷ്ടിക്കുമെന്ന് ജൂൈല ഒന്നിനുശേഷമേ വ്യക്തത വരൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.