മരം കടപുഴകി​ ഗതാഗതം തടസ്സപ്പെട്ടു

വെള്ളരിക്കുണ്ട്: ഭീമനടി വെള്ളരിക്കുണ്ട് പൊതുമരാമത്ത് റോഡിൽ പ്ലാച്ചിക്കര ഫോറസ്റ്റിൽ വലിയ വട്ടമരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 8.30ഒാടെയായിരുന്നു സംഭവം. രാവിലെ നിരവധി സ്കൂൾ വാഹനങ്ങളും ബസുകളും സർവിസ് നടത്തുന്ന റോഡിൽ ഭാഗ്യംകൊണ്ടാണ് അപകടങ്ങളൊഴിവായത്. ഇനിയും ഇതുപോലെ നിരവധി മരങ്ങൾ റോഡിലേക്ക് ചാഞ്ഞ് അപകടഭീഷണി ഉയർത്തിനിൽക്കുന്നുണ്ടങ്കിലും അധികൃതർ ഇത് മുറിച്ചുമാറ്റുന്നതിനുവേണ്ടിയുള്ള ഒരു നടപടിയും എടുക്കുന്നില്ല. വെള്ളരിക്കുണ്ട് ഭീമനടി റോഡിലെ അപകടഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റാൻ നാട്ടുകാർ നിരവധി പരാതികൾ അധികൃതർക്ക് നൽകിയെങ്കിലും ഒന്നിലും നടപടിയുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.