ആശുപത്രിയിൽ കാപ്പിവിതരണം

കൂത്തുപറമ്പ്: പനി ബാധിച്ച് ചികിത്സക്കെത്തുന്നവർക്ക് ചുക്കുകാപ്പി നൽകി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. കൂത്തുപറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് താലൂക്ക് ആശുപത്രിയിലെത്തിയ ആയിരത്തോളംപേർക്ക് ചൂടുകാപ്പി നൽകിയത്. ആശുപത്രിയിലെത്തുന്ന പ്രായാധിക്യമുള്ളവർപോലും കുടിവെള്ളംകിട്ടാതെ വലയുന്ന സാഹചര്യത്തിലാണ് യുവജന കൂട്ടായ്മയിൽ സൗജന്യ കാപ്പിവിതരണം നടക്കുന്നത്. പനിസീസൺ കഴിയുന്നതുവരെ മുഴുവൻ ദിവസങ്ങളിലും കാപ്പിവിതരണം നടത്താനുള്ള ഒരുക്കത്തിലാണ് ഭാരവാഹികൾ. കാപ്പിവിതരണത്തി​െൻറ ഉദ്ഘാടനം കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ നിർവഹിച്ചു. കെ. വിനോദൻ അധ്യക്ഷതവഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദ്, നഗരസഭ കൗൺസിലർ വി. രാമകൃഷ്ണൻ, അഭിലാഷ് പനോളി, എം. മുരളീധരൻ, എൻ.പി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.