ചലച്ചിത്ര അവാർഡ്​മേള: സംഘാടകസമിതി രൂപവത്​കരണയോഗം ഇന്ന്​

തലശ്ശേരി: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 2016ലെ ചലച്ചിത്ര അവാർഡ് മേള സെപ്റ്റംബറിൽ തലശ്ശേരിയിൽ നടക്കും. മേളയുടെ സുഗമമായ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപവത്കരണയോഗം ഇന്ന് വൈകീട്ട് 4.30ന് തലശ്ശേരി ബ്രണ്ണൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേരും. മന്ത്രി എ.കെ. ബാലൻ, അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു, കൾച്ചറൽ സെക്രട്ടറി റാണി ജോർജ്, സംവിധായകൻ സിബി മലയിൽ, പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക-സാഹിത്യപ്രവർത്തകർ എന്നിവർ യോഗത്തിൽ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.