സി.പി.എം കൊടികൾ നശിപ്പിച്ചു; നാല് ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്

കൂത്തുപറമ്പ്: തൊക്കിലങ്ങാടി ടൗണിൽ സി.പി.എം സ്ഥാപിച്ച കൊടിയും പ്രചാരണ സാധനങ്ങളും നശിപ്പിച്ച സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തൊക്കിലങ്ങാടി സ്വദേശികളായ സുരേഷ്, ദീപേഷ്, അരുൺ ബാബു എന്നിവരുടെയും കണ്ടാലറിയാവുന്ന ഒരാളുടെയും പേരിലാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് സി.പി.എം കൂത്തുപറമ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കൊടിയും പ്രചാരണ ബോർഡുകളും ഒരു സംഘം നശിപ്പിച്ചത്. തൊക്കിലങ്ങാടി ടൗണിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ പ്രതികളുടെ ചിത്രം പതിഞ്ഞതോടുകൂടിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.