വി.എസ് ഓട്ടോസ്​റ്റാൻഡ്​ നീക്കി റോഡ് നിർമിക്കാൻ​ നഗരസഭ അംഗീകാരം

നീലേശ്വരം: നഗരസഭ ബസ്സ്റ്റാൻഡിന് സമീപത്തെ വി.എസ് ഓേട്ടാ സ്റ്റാൻഡ് പൊളിച്ചുനീക്കി മന്ദംപുറത്ത് കാവിലേക്ക് റോഡ് നിർമിക്കാൻ നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകി. കോൺഗ്രസ് നഗരസഭ പാർലമ​െൻററി ലീഡറും വാർഡ് കൗൺസിലറുമായ എറുവാട്ട് മോഹനനാണ് റോഡ് നിർമാണത്തിനുള്ള അനുമതിതേടി നഗരസഭക്ക് കത്ത് നൽകിയത്. ചെയർമാൻ കെ.പി. ജയരാജൻ ഇത് കൗൺസിലിൽ ഒന്നാമത്തെ അജണ്ടയായി ഉൾപ്പെടുത്തുകയും ചെയ്തു. വി.എസ് ഓട്ടോസ്റ്റാൻഡ് ഇല്ലാതാക്കാൻ പാർട്ടിയും നഗരസഭയും പലവട്ടം ശ്രമിച്ചെങ്കിലും ഡ്രൈവർമാരുടെ ചെറുത്തുനിൽപ്പുമൂലം സാധിച്ചിരുന്നില്ല. ഇപ്പോൾ രാജാറോഡിൽ നിന്ന് ഓട്ടോസ്റ്റാൻഡ് വഴി മന്ദംപുറം ക്ഷേത്രത്തിലേക്ക് 280 മീറ്റർ റോഡ് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ബാക്കിയുള്ള സ്ഥലങ്ങൾ നൽകാമെന്ന് സ്വകാര്യ വ്യക്തികൾ വാർഡ് സഭയിൽ ഉറപ്പ് നൽകി. എന്നാൽ, വി.എസ് ഓട്ടോസ്റ്റാൻഡ് ഇല്ലാതാക്കി റോഡ് നിർമാണവുമായി നഗരസഭ മുന്നോട്ടുപോയാൽ ശക്തമായി എതിർക്കാനുള്ള ഒരുക്കത്തിലാണ് ഡ്രൈവർമാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.