പെരുന്നാൾ ആഘോഷിച്ച് കുട്ടമത്തെ കുട്ടികൾ

ചെറുവത്തൂര്‍: കുട്ടമത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളി​െൻറ നേതൃത്വത്തിൽ വിദ്യാര്‍ഥികള്‍ക്കായി പെരുന്നാള്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. മൈലാഞ്ചിയിടലും ബിരിയാണി വിതരണവും ഉണ്ടായിരുന്നു. എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി. നാരായണന്‍ അധ്യക്ഷത വഹിച്ചു. ഭക്ഷണ വിതരണം കാവുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. 1996--97 വിദ്യാര്‍ഥികള്‍ നിര്‍മിച്ചുനല്‍കിയ ഷെഡ് പഞ്ചായത്ത് പ്രസിഡൻറ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി. പി.കൃഷ്ണകുമാര്‍, വിലാസന്‍, എം.കെ.എസ്. തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. സൂര്യനാരായണ കുഞ്ചൂരായര്‍ സ്വാഗതവും പി.വി. ദേവരാജന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.