കാഞ്ഞങ്ങാട്: േഹാസ്ദുര്‍ഗ് െപാലീസ് സ്റ്റേഷന് അരികില്‍ വൃദ്ധകളായ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍നിന്ന് പതിനാറര പവനും 17,000 രൂപയും കവര്‍ച്ചചെയ്തു. കാഞ്ഞങ്ങാട് ആർ.ഡി.ഒ ഓഫിസിന് പിറകിലെ പരേതനായ ഡോക്ടര്‍ സീതാരാമയുടെ വീട്ടിലാണ് കവര്‍ച്ചനടന്നത്. ചൊവ്വാഴ്ച രാത്രി 11നും ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനുമിടയിലാണ് കവര്‍ച്ച നടന്നതെന്നാണ് കരുതുന്നത്. ഇൗ സമയത്ത് കോരിച്ചൊരിയുന്ന മഴയായിരുന്നു. വീടിെൻറ ഓടിളക്കി അകത്തുകടന്ന് പൂജാമുറിയിലെ ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ചിരുന്ന ആഭരണവും പണവുമാണ് കവർന്നത്. അലമാര ഉള്‍പ്പെടെയുള്ളവ കുത്തിത്തുറന്ന നിലയിലായിരുന്നു. വസ്ത്രങ്ങളും മറ്റു വസ്തുക്കളും വാരിവലിച്ചിട്ട നിലയിലാണ്. രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കവര്‍ച്ചനടന്നതായി കണ്ടത്. വീട്ടില്‍ സീതാരാമയുടെ മക്കളായ സുമന, വിജയലക്ഷ്മി, വാസന്തിദേവി, ഇവരുടെ സഹായി പൊന്നമ്മ എന്നിവരാണ് താമസിക്കുന്നത്. വീടിനെക്കുറിച്ച് അടുത്തറിയുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്ന് സംശയിക്കുന്നു. വീടിെൻറ ചായ്പിലൂടെ മുകളില്‍ കയറിയാണ് ഓടിളക്കി മോഷ്ടാക്കള്‍ അകത്തുകടന്നത്. സംഭവമറിഞ്ഞ് േഹാസ്ദുര്‍ഗ് സി.ഐ സി.കെ. സുനില്‍കുമാര്‍, എസ്.ഐ സന്തോഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ധന്‍ വി. നാരായണനും സ്ഥലത്തെത്തി. കാസര്‍കോട് നിന്നെത്തിയ പൊലീസ് നായ റൂമി കവര്‍ച്ചനടന്ന പൂജാമുറിയും മറ്റും പരിശോധിച്ചു. വീടിനുചുറ്റും നിരീക്ഷണം നടത്തിയ റൂമി വീട്ടുപരിസരത്തുതന്നെ നിലയുറപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.