കെട്ടിടങ്ങൾക്ക്​ മുകളിലെ ഫ്ലക്സ് ബോർഡുകൾ അപകട ഭീഷണി ഉയർത്തുന്നു

നീലേശ്വരം: ദേശീയപാതയിലും മറ്റും കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ് ബോർഡുകൾ യാത്രക്കാർക്ക് അപകട ഭീഷണിയുയർത്തുന്നു. ദേശീയപാതയിൽ മാർക്കറ്റ് ജങ്ഷനിൽ കെട്ടിടത്തിന് മുകളിലുള്ള ഫ്ലക്സുകൾ ബുധനാഴ്ച വൈകുന്നേരത്തെ ശക്തമായ കാറ്റിലും മഴയിലും റോഡിലേക്ക് പൊട്ടിവീണിരുന്നു. ഫ്ലക്സ് കെട്ടാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകളും പൊട്ടിവീണു. നിരവധി വാഹനങ്ങൾ പോകുന്ന റോഡിൽ ഭാഗ്യം കൊണ്ടാണ് ആളപായം ഉണ്ടാകാതിരുന്നത്. വരുമാനം ലഭിക്കുന്നതുമൂലം നഗരസഭ അധികൃതർ ഈ അപകടാവസ്ഥയെക്കുറിച്ച് ചിന്തിക്കാറില്ല. ഇത്തരം പരസ്യബോർഡുകൾ വലിയ കെട്ടിടത്തി​െൻറ മുകളിൽ സ്ഥാപിക്കുന്നത് നിരോധിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.