കാസർകോട്ട്​ മാലിന്യ നിര്‍മാര്‍ജനം ഉദ്​ഘാടനത്തിലൊതുങ്ങി

കാസര്‍കോട്: പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാലിന്യ നിർമാര്‍ജനം കാസർകോട്ട് ഉദ്ഘാടനത്തിലൊതുങ്ങി. ജില്ലതല ഉദ്ഘാടന പരിപാടി നടത്തിയ കാസർകോട് ജനറൽ ആശുപത്രി പരിസരത്ത് കെട്ടിക്കിടക്കുന്ന മാലിന്യംപോലും നീക്കാൻ ശ്രമിക്കാതെ ചടങ്ങിനെത്തിയവർ മടങ്ങുകയാണ് ചെയ്തത്. മന്ത്രി ഉദ്ഘാടകനായ പരിപാടിയിൽ ജനപ്രതിനിധികളുടെയോ സന്നദ്ധപ്രവർത്തകരുടെയോ പങ്കാളിത്തം വേണ്ടത്ര ഉണ്ടായതുമില്ല. ജനറൽ ആശുപത്രിയിൽ മാലിന്യസംസ്കരണത്തിന് സംവിധാനമില്ലാത്തതിനാൽ ഒാപറേഷൻ തിയറ്റിൽനിന്നുള്ള അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷ്യാവശിഷ്ടങ്ങളും ഉൾപ്പെടെ ആശുപത്രിക്കെട്ടിടത്തി​െൻറ പിൻഭാഗത്ത് തള്ളുകയാണ് ചെയ്യുന്നത്. മാലിന്യം കത്തിച്ച് നശിപ്പിക്കാൻ സ്ഥാപിച്ച വർഷങ്ങൾ പഴക്കമുള്ള ഇൻസിനറേറ്റർ മാതൃകയിലുള്ള ഉപകരണം ദ്രവിച്ചും തകർന്നും ഉപയോഗശൂന്യമായി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ഇതി​െൻറ പരിസരത്ത് കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റും കത്തിക്കുേമ്പാഴുണ്ടാകുന്ന വിഷപ്പുകയിൽ ആശുപത്രിയും പരിസരവും മുങ്ങും. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെങ്കിലും വേറെ നിർവ്വാഹമില്ലെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി സർക്കാറിന് നിർദേശം സമർപ്പിച്ചിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന്----------------- മഴ കനത്തതിനാൽ മാലിന്യം തീയിട്ട് നശിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഇതോടെ പ്ലാസ്റ്റിക് മാലിന്യം വെള്ളം നിറഞ്ഞ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നു. കാസര്‍കോട് നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ കാലങ്ങളായി കുന്നുകൂടിയ മാലിന്യങ്ങളും നീക്കിയിട്ടില്ല. വർഷങ്ങളായി ശുചീകരിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്യാത്ത ഓവുചാലുകളും മാലിന്യസംഭരണികളായി മാറിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.