സിറ്റിയിൽ തെരുവുനായ്​ ശല്യം രൂക്ഷം

കണ്ണൂർ സിറ്റി: സിറ്റിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായി. പശുക്കൾ നഗരം കൈയടക്കിയതിന് പുറമെയാണ് സിറ്റി, നാലുവയൽ, നീർച്ചാൽ, തയ്യിൽ, മരക്കാർകണ്ടി ഭാഗങ്ങളിൽ രാത്രിസമയങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം വർധിച്ചിരിക്കുന്നത്. നായ്ശല്യത്തിൽ ബൈക്ക് യാത്ര ഉൾെപ്പടെ ദുഷ്കരമായി. ശക്തമായ മഴയിൽ വീടുകളിൽ അഭയം പ്രാപിക്കുന്ന നായ്ക്കൂട്ടം ടെറസിലും പോർച്ചിലുമുള്ള സാധനങ്ങളും ഇരുചക്ര വാഹനങ്ങളുടെ സീറ്റും ചെരിപ്പുകളും നശിപ്പിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ക്രമാതീതമായി പെരുകുന്ന തെരുവുനായ്ക്കൾ പൊതുജനങ്ങളുടെ സ്വൈരജീവിതം തകിടം മറിച്ചിട്ടും അധികൃതർ നടപടികളെടുക്കാത്തതിനെതിരെ പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസം നാലുവയലിലെ ഒരു വീട്ടിൽ ടെറസിൽ ചാടിക്കയറിയ തെരുവുനായ് അലക്കിയിട്ട പുതുവസ്ത്രം കടിച്ചുകീറി. ദിവസങ്ങൾക്കുമുമ്പ് മരക്കാർകണ്ടി, തയ്യിൽ ഭാഗങ്ങളിൽ തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർഥികളും ബാങ്ക് ഉദ്യോഗസ്ഥനുമടക്കം 16 പേർക്ക് പരിക്കേറ്റിരുന്നു. മത്സ്യ-മാംസ മാലിന്യങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നതാണ് തെരുവുനായ്ക്കള്‍ ഇത്രമാത്രം വര്‍ധിക്കാന്‍ കാരണമെന്നാണ് വ്യാപകമായി ഉയരുന്ന പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.