സ്വീകരണം നൽകി

കാസർകോട്: ശൃംഗേരി ശാരദ പീഠാധിപതി സ്വാമി ഭാരതി തീർഥക്കും ശിഷ്യൻ ഉത്തരാധികാരി വിധുശേഖര ഭാരതിക്കും കാസർകോട്ട് . തമിഴ്നാട്, കേരള വിജയയാത്രയുടെ ഭാഗമായാണ് സ്വാമി ഭാരതി തീർഥയും ശിഷ്യനും കാസർകോെട്ടത്തിയത്. മല്ലം ദുർഗാപരമേശ്വരി ക്ഷേത്രത്തിൽനിന്നു കാസർകോട് മല്ലികാർജുന ക്ഷേത്ര പരിസരത്തെത്തിയ ഇരുവരെയും വാഹനങ്ങളുടെ അകമ്പടിയോടെ നുള്ളിപ്പാടി അയ്യപ്പക്ഷേത്രത്തിലേക്ക് ആനയിച്ചു. അവിടെനിന്ന് ഘോഷയാത്രയായി അണങ്കൂർ ശാരദ നഗർ ശാരദാംബ ക്ഷേത്രത്തിലെത്തി. കുണ്ടാർ രവീശതന്ത്രി, സി.വി. പൊതുവാൾ, എ. സതീഷ്, കെ. ശങ്കര നായ്ക്ക്, കെ. സൂരജ് ഷെട്ടി, ചിന്മയ മിഷൻ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, കെ. സുരേഷ് ഷെട്ടി, വൈ. ധർമേന്ദ്ര ആചാര്യ, ബി. ജഗദീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വരവേൽപ് നൽകിയത്. ശാരദാംബ ഭജന മന്ദിരത്തി​െൻറ പുതുക്കിപ്പണിത മേൽക്കൂര ഇരുവരും വിശ്വാസികൾക്ക് സമർപ്പിച്ചു. ഹിരണ്യ വെങ്കിടേഷ് ഭട്ട് അഭിനന്ദന സമർപ്പണം നടത്തി. സംഗീത സംവിധായകൻ ദീപാങ്കുരനും സംഘവും സംഗീതാർച്ചന നടത്തി. അന്നദാനം, മഹാപൂജ എന്നിവയുമുണ്ടായി. വ്യാഴാഴ്ച രാവിലെ ഏഴിനു ചതുർവേദ പാരായണം, ഒമ്പതിനു പാദപൂജ, ഭിക്ഷാവന്ദനം, ആശിർവചനം എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.