എൻജിനീയറിങ്​/ആർകിടെക്​ചർ/ഫാർമസി പ്രവേശനം; ട്രയൽ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു * ഒാപ്​ഷൻ സമർപ്പണം ഇന്ന്​ വൈകീട്ട്​ മൂന്നുവരെ

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്/ആർകിടെക്ചർ കോഴ്സുകളിലേക്കും സർക്കാർ ഫാർമസി കോളജുകളിലെ ബി.ഫാം കോഴ്സുകളിലേക്കുമുള്ള കേന്ദ്രീകൃത അലോട്ട്മ​െൻറി​െൻറ ഭാഗമായുള്ള ട്രയൽ അേലാട്ട്മ​െൻറ് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 28ന് രാവിലെ 10 വരെ ലഭിച്ച ഒാപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് ട്രയൽ അലോട്ട്മ​െൻറ് പ്രസിദ്ധീകരിച്ചത്. ഇൗ അലോട്ട്മ​െൻറ് യഥാർഥ പ്രവേശനം ഉറപ്പുവരുത്തുന്നില്ല. എന്നാൽ, വിദ്യാർഥിക്ക് പ്രവേശനം ലഭിക്കാനുള്ള കോഴ്സ്/കോളജ് സാധ്യത മാത്രമാണ് സൂചിപ്പിക്കുന്നത്. വിദ്യാർഥികൾക്ക് ഒാൺലൈൻ ഒാപ്ഷനുകൾ സമർപ്പിക്കുന്നതിനും നിലവിൽ നൽകിയ ഒാപ്ഷനുകൾ ക്രമീകരിക്കുന്നതിനും അനുവദിച്ച സമയം വ്യാഴാഴ്ച വൈകീട്ട് മൂന്നുവരെയാണ്. ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കോഴ്സ്–കോളജ് കോമ്പിനേഷനുകളിലേക്ക് പിന്നീട് ഒരുഘട്ടത്തിലും ഒാപ്ഷനുകൾ നൽകാൻ അവസരമുണ്ടായിരിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.