ഭക്ഷണവിതരണം

മാഹി: മാഹി സി.എച്ച് സ​െൻറർ പെരുന്നാൾദിനത്തിൽ ഭക്ഷണവിതരണം നടത്തി. മാഹി ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വൃദ്ധസദനത്തിലെ അന്തേവാസികൾക്കും തെരുവോരങ്ങളിൽ കഴിയുന്നവർക്കുമാണ് ഭക്ഷണം എത്തിച്ചുനൽകിയത്. മാഹി പള്ളിവികാരി ഫാ. ജെറോം ചിങ്ങന്തറ ഉദ്ഘാടനം ചെയ്തു. എൻജിനീയർ അബ്ദുറഹ്മാൻ വീരോളി, എ.വി. യൂസഫ്, സി.വി. സുലൈമാൻ ഹാജി, കെ.കെ. ബഷീർ, ടി.കെ. ജമാൽ, എ.വി. സലാം എന്നിവർ സംബന്ധിച്ചു. ഭക്ഷണവിതരണം മാഹി: പള്ളൂർ സി.എച്ച് സ​െൻറർ പള്ളൂർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു. മാഹി കെ.എം.സി.സി പ്രസിഡൻറ് ബഷീർ നാലകത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇസ്മായിൽ ചങ്ങരോത്ത് അധ്യക്ഷത വഹിച്ചു. മാഹി ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് ഷറഫുദ്ദീൻ, സെക്രട്ടറി ഇ.കെ. മുഹമ്മദാലി, ഖാലിദ് കണ്ടോത്ത്, മുഹമ്മദ് നജീബ്, എ.വി. ഇസ്മായിൽ, അയ്യൂബ് പന്തക്കൽ, റഷീദ് ഗ്രാമത്തി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.