മെഡിക്കൽ/ ഡെൻറൽ പ്രവേശനം: സംസ്​ഥാന റാങ്ക്​ പട്ടിക നാലിന്​ പ്രസിദ്ധീകരിച്ചേക്കും * സി.ബി.എസ്​.ഇയിൽനിന്ന്​ റാങ്ക്​ വിവരങ്ങൾ ഇന്ന്​ ലഭിക്കും

മെഡിക്കൽ/ ഡ​െൻറൽ പ്രവേശനം: സംസ്ഥാന റാങ്ക് പട്ടിക നാലിന് പ്രസിദ്ധീകരിച്ചേക്കും * സി.ബി.എസ്.ഇയിൽനിന്ന് റാങ്ക് വിവരങ്ങൾ ഇന്ന് ലഭിക്കും തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മെഡിക്കൽ/ ഡ​െൻറൽ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ജൂലൈ നാലിന് പ്രസിദ്ധീകരിച്ചേക്കും. കേരളത്തിൽനിന്ന് പരീക്ഷ എഴുതിയ വിദ്യാർഥികളുടെ റാങ്ക് വിവരം വ്യാഴാഴ്ച വൈകുന്നേരത്തോടെ സി.ബി.എസ്.ഇയിൽനിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവേശന പരീക്ഷ കമീഷണർ ഡോ.എം.ടി. റെജു അറിയിച്ചു. റാങ്ക് വിവരം നേരത്തേ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതുപ്രകാരം ജൂലൈ രണ്ടിനോ മൂന്നിനോ സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനായിരുന്നു ധാരണ. സി.ബി.എസ്.ഇയിൽനിന്ന് ലഭിക്കേണ്ട പട്ടിക വൈകിയതിനാൽ സംസ്ഥാനപട്ടികയും വൈകും. റാങ്ക് വിവരങ്ങൾ പ്രവേശനപരീക്ഷാ കമീഷണറുടെ വെബ്സൈറ്റ് വഴി വിദ്യാർഥികൾ ഉറപ്പുവരുത്തണം. ഇതിനുള്ള വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.