മഴയിൽ അംഗൻവാടി കെട്ടിടത്തി​െൻറ ഒാടുകളും ഷീറ്റുകളും നിലംപൊത്തി

കണ്ണൂർ സിറ്റി: കനത്തമഴയിൽ നീർച്ചാൽ പഴയ മാർക്കറ്റിനു സമീപം അംഗൻവാടി കെട്ടിടത്തി​െൻറ ഓടുകളും ഷീറ്റുകളും നിലംപൊത്തി. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. അംഗൻവാടിയുടെ അടുക്കളഭാഗത്തുള്ള റൂഫിലുള്ള ഷീറ്റ് കാറ്റത്ത് പാറി മേൽക്കൂരയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. വ്യാഴാഴ്ച മുതൽ അംഗൻവാടി താൽക്കാലികമായി അരിബസാറിലുള്ള മുക്കടവ് ലീഗ് ഓഫിസിൽ പ്രവർത്തിക്കും. സാമൂഹികപ്രവർത്തകരായ അഷ്റഫ് ചിറ്റുള്ളി, ഇസുദ്ദീൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ അംഗൻവാടിയിലെ സാധനങ്ങൾ മുക്കടവ് ലീഗ് ഓഫിസിലേക്ക് മാറ്റി. അംഗൻവാടി പ്രവർത്തനസമയമല്ലാത്തതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. മേയർ ഇ.പി. ലത, കൗൺസിലർമാരായ സി. സമീർ, മീനാസ്, റഷീദ മഹലിൽ തുടങ്ങിയവർ സന്ദർശിച്ചു. അംഗൻവാടിയിലെ സാധനങ്ങൾ മുക്കടവിലുള്ള ലീഗ് ഓഫിസിലേക്ക് സാധനങ്ങൾ മാറ്റുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.