യു.പിയിൽ മുൻ ഗ്രാമമുഖ്യനെ കുത്തികൊന്നു

യു.പിയിൽ മുൻ ഗ്രാമമുഖ്യനെ കുത്തികൊന്നു –––കൊലയാളി സംഘത്തിലെ ഒരാളെ ഗ്രാമീണർ തല്ലിക്കൊന്നു അഅ്സംഗഡ്(യു.പി): ഉത്തർപ്രദേശിലെ ലെദയ്മദ്പുർ ഗ്രാമത്തിൽ വിവാഹ ചടങ്ങിനിടെ മുൻ ഗ്രാമമുഖ്യനെ രണ്ടംഗ സംഘം കുത്തിക്കൊന്നു. ശ്യാംപ്യാരെ പാസിയെയാണ് ഭക്ഷണം കഴിക്കുന്നതിനിടെ കൊലപ്പെടുത്തിയത്. ഇദ്ദേഹം നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പഴയ ശത്രുതയുടെ പേരിലാണ് കൊലയെന്നും പൊലീസ് അറിയിച്ചു. അതേസമയം, കൊല നടത്തി രക്ഷപ്പെട്ട സംഘത്തിലെ ഒരാളെ പിന്നീട് ഗ്രാമീണർ പിടികൂടി തല്ലിക്കൊന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.