തേൻവരിക്ക ചക്കമഹോത്സവം

ചെറുവത്തൂര്‍: കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ സംഘടിപ്പിച്ച 'തേന്‍വരിക്ക' ചക്കമഹോത്സവം ശ്രദ്ധേയമായി. നൂറോളം ചക്കവിഭവങ്ങളുമായി സംഘടിപ്പിച്ച പരിപാടി ജൈവകര്‍ഷകൻ ടി.കെ. ഗോവിന്ദന്‍ ഉദ്ഘാടനംചെയ്തു. കെ.എ. വിമലകുമാരി അധ്യക്ഷതവഹിച്ചു. പി.വി. ജയരാജന്‍ സ്വാഗതവും വൈഷ്ണവ് ആലക്കാടന്‍ നന്ദിയും പറഞ്ഞു. ചക്ക ചിപ്‌സ്, പായസം, കട്‌ലറ്റ്, ഉപ്പുമാവ്, കുംസ്, ലഡു, കട്‌ലറ്റ്, പുഡിങ്, ചില്ലി, ഹലുവ, വരറ്റിയത്, പുളിശ്ശേരി, ചക്കമടല്‍ അച്ചാർ, ജാം, ചക്കക്കുരു പായസം, കട്‌ലറ്റ്, ഉണ്ണിയപ്പം, ചക്കയുണ്ട, ചക്കപ്പപ്പടം, വറവ്, ചക്കപ്പുഴുക്ക്, എരിശ്ശേരി, ചക്കയപ്പം, ബജി, പക്കാവട തുടങ്ങിയ വിഭവങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു. ചക്കയുടെ ഔഷധമൂല്യങ്ങളെക്കുറിച്ചും പോഷകമൂല്യങ്ങളെക്കുറിച്ചും ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.