കൊട്ടിയൂരിൽ ശുചീകരണപ്രവർത്തനം ഇന്ന്​ ആരംഭിക്കും

കേളകം: കൊട്ടിയൂരിൽ ഊർജിത ശുചീകരണപ്രവർത്തനം ഇന്നാരംഭിക്കും. കൊട്ടിയൂർ പഞ്ചായത്തിലെ പനി പ്രതിരോധപ്രവർത്തനവും ശുചീകരണപ്രവർത്തനവും ആലോചിക്കാൻ വിളിച്ചുചേർത്ത അടിയന്തരയോഗം പഞ്ചായത്ത് ഹാളിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ, വൈസ് പ്രസിഡൻറ് റോയ് നമ്പുടാകം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വാർഡ് വികസനസമിതി, അയൽസഭ പ്രതിനിധികൾ, ആരോഗ്യവകുപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു. രാവിലെ എട്ടു മുതൽ ശുചീകരണപ്രവർത്തനം ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.