ലോറി ഡിവൈഡറിലിടിച്ച് ഡ്രൈവർക്കും സഹായിക്കും പരിക്ക്

പയ്യന്നൂർ: പെരുമ്പ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം ദേശീയപാതയിൽ ലോറി ഡിവൈഡറിലിടിച്ച് ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. ഡ്രൈവർ തൊടുപുഴ കരിമണ്ണൂരിലെ കെ.എൽ. ബെന്നി (40), സഹായി കൊച്ചിയിലെ പി.കെ. സോമൻ(50) എന്നിവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 12 ഓടെയാണ് അപകടം. മംഗളൂരു ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് പുതുതായി നിർമിച്ച ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയിലുണ്ടായിരുന്ന സോമ​െൻറ തല മുൻ ഗ്ലാസിലിടിച്ചാണ് പരിക്കേറ്റത്. ലോറിയുടെ ചില്ല് തകർന്നു. ഓയിൽ ടാങ്ക് പൊട്ടി ഡീസൽ റോഡിൽ ഒഴുകി. പൊലീസും അഗ്നിശമന സേനയും രണ്ടു മണിക്കൂർ പരിശ്രമിച്ചാണ് റോഡിലെ എണ്ണമയം ഒഴിവാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.