ഓർമമരം നട്ടു

പയ്യന്നൂർ: ദേശീയ തലത്തിൽ ഈ വർഷം മുതൽ വായന മാസാചരണം നടത്തുന്നതി​െൻറ ഭാഗമായി കേരള കൾചറൽ അക്കാദമി ശ്രീനാരായണ വിദ്യാലയത്തിൽ . ഡോ. ടി.എം. സുരേന്ദ്രനാഥ് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് കേട്ടെഴുത്ത് വായന മത്സരം സംഘടിപ്പിച്ചു. കുഞ്ഞിമംഗലം വിജയൻ സമ്മാനദാനം നിർവഹിച്ചു. വിനീത് കുമാർ, പി. ജയരാജൻ, പി.പി. മോഹനൻ നമ്പ്യാർ, കെ. കൃഷ്ണൻ, പി. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. സജിത് ലാൽ രക്തസാക്ഷി ദിനാചരണം പയ്യന്നൂർ: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി. സജിത് ലാലി​െൻറ 22ാമത് രക്തസാക്ഷിത്വ ദിനാചരണം സ്മൃതി മണ്ഡപത്തിൽ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത് അനുസ്മരണ പ്രഭാഷണം നടത്തി. കെ. ജയരാജ് അധ്യക്ഷത വഹിച്ചു. എം. നാരായണൻകുട്ടി, എം.പി. ഉണ്ണികൃഷ്ണൻ, വി.പി. അബ്ദുൽ റഷീദ്, അഡ്വ. കെ.- ബ്രിജേഷ് കുമാർ, എം.കെ. രാജൻ, എ.പി. നാരായണൻ, റഷീദ് കവ്വായി, കെ.വി. രാമചന്ദ്രൻ മാസ്റ്റർ, നൗഷാദ് വാഴവളപ്പിൽ, പി. ലളിത, വി.എൻ. എരിപുരം, അഡ്വ. ഡി.കെ. ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.