ഒഴിവുകൾ നികത്തണം- ^താലൂക്ക് സഭ

ഒഴിവുകൾ നികത്തണം- -താലൂക്ക് സഭ കാസർകോട്: മഞ്ചേശ്വരം താലൂക്കിലെ വിവിധ സർക്കാർ ഓഫിസുകളിലെ ഒഴിവുകളിലേക്ക് അടിയന്തര നിയമനം നടത്തണമെന്ന് മഞ്ചേശ്വരം താലൂക്ക്സഭ ആവശ്യപ്പെട്ടു. താലൂക്ക് പരിധിയിലെ ആറ് വില്ലേജ് ഓഫിസുകളിൽ വില്ലേജ് ഓഫിസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഒഴിവിലേക്ക് നിയമനം നടത്തിയാൽ ഇവിടെ വന്ന് ജോലിയിൽ പ്രവേശിക്കാതെ ലീവെടുക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും അതിനാൽ താലൂക്കിലെ വിവിധ വികസന പ്രവർത്തനങ്ങളും ജനങ്ങൾക്ക് അടിയന്തരമായി ലഭിക്കേണ്ട സേവനങ്ങളും ലഭിക്കാതെവരുകയുമാണെന്ന് താലൂക്ക് സഭ ചൂണ്ടിക്കാട്ടി. തഹസിൽദാർ സൂര്യനാരായണൻ, താലൂക്ക്സഭ അംഗങ്ങൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.