കടലാടിപ്പാറ ഖനനം: സർക്കാർ ഇടപെടുന്നു

നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയിൽ മുംബൈ ആസ്ഥാനമുള്ള ആശാപുര കമ്പനി നടത്തിയ ഖനനപ്രശ്നത്തിൽ സർക്കാർ ഇടപെടുന്നു. ഹൈകോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിൽ ഖനനസ്ഥലത്ത് എത്തി കമ്പനി അധികൃതർ െപാതുജനാഭിപ്രായം തേടാനുള്ള ഒരുക്കത്തിലാണ്. ഇത് മുൻകൂട്ടിക്കണ്ട് ഖനനം നടത്തുന്നത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ സംരക്ഷണസമിതി ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. കമ്പനിക്ക് പാട്ടത്തിന് നൽകിയ ഭൂമിയുടെ കരാർ റദ്ദാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ടെത്തിയാണ് നിവേദനം നൽകിയത്. പി. കരുണാകരൻ എം.പി, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ് എ. വിധുബാല, ജനകീയ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ.കെ. നാരായണൻ, ടി.കെ. രവി, കെ. രാജഗോപാലൻ, ഒ.എം. ബാലകൃഷ്ണൻ, ബാബു ചേമ്പേന, എൻ. പുഷ്പരാജ്, എം. ഷഫീഖ്, യു.വി. മുഹമ്മദ് എന്നിവർ സർവകക്ഷിസംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.