ബൈക്ക് യാത്രികരെ ആക്രമിച്ച കേസിൽ യുവാവ്​ അറസ്​റ്റിൽ

കാസര്‍കോട്: ജനുവരിയില്‍ കാസര്‍കോട്ട് ബി.ജെ.പി ഹർത്താൽ ആചരിച്ച ദിവസം ബൈക്ക് യാത്രക്കാരായ യുവാക്കളെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും ബൈക്ക് തകര്‍ക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഡ്‌ലു രാംദാസ് നഗറിലെ കൗശീഖിനെയാണ് (19) കാസര്‍കോട് സി.ഐ സി.എ. അബ്ദുറഹീമും സംഘവും അറസ്റ്റ് ചെയ്തത്. പുതിയ ബസ്സ്റ്റാൻഡ് ഭാഗത്തുനിന്ന് ചൂരിയിലേക്ക് പോകുകയായിരുന്ന യുവാക്കളെയാണ് ആക്രമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.