ലഹരിവിരുദ്ധ ബൈക്ക് റാലി

ചെറുവത്തൂർ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തി​െൻറ ഭാഗമായി കൊടക്കാട് നാരായണ സ്മാരകഗ്രന്ഥാലയത്തി​െൻറയും സ്പോർട്സ് ക്ലബി​െൻറയും നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശ ബൈക്ക് റാലി നടത്തി. ഓലാട്ടുനിന്നുമാരംഭിച്ച റാലി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.പി. ധനരാജ് അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ, പി.കെ. മധു, എം. മേഹഷ്കുമാർ എന്നിവർ സംസാരിച്ചു. വികാസ് പലേരി സ്വാഗതം പറഞ്ഞു. റാലിക്ക് എം.വി. ചന്ദ്രഭാനു, പി.ടി. മോഹനൻ, സി.പി. മഹേഷ്, ടി. നിഥിൻരാജ് എന്നിവർ നേതൃത്വം നൽകി. കണ്ണങ്കൈ, പാടിക്കിൽ, വലിയപൊയിൽ, ഓലാട്ട് കോളനി, കൂക്കാനം, കളത്തേര തുടങ്ങിയ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തി റാലി ഗ്രന്ഥാലയപരിസരത്ത് സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.