പെരുന്നാൾദിനത്തിൽ സാന്ത്വനവുമായി സൂപ്പർ സോക്കർ പ്രവർത്തകർ

ചെറുവത്തൂർ: മസ്തിഷ്കാഘാതംമൂലം ശരീരത്തി​െൻറ ഒരുഭാഗം തളർന്നുകിടക്കുന്ന പടന്നക്കടപ്പുറം സ്വദേശിക്ക് ചികിത്സാസഹായവുമായി സൂപ്പർ സോക്കർ ക്ലബ് പ്രവർത്തകർ എത്തി. പെരുന്നാൾദിനത്തി​െൻറ ആഘോഷത്തിനിടെയാണ് കാരുണ്യകരങ്ങളുമായി ഇവർ എത്തിയത്. ചികിത്സക്കായി സ്വരൂപിച്ച തുക ബീച്ചാരക്കടവ്‌ ജമാഅത്ത്‌ പ്രസിഡൻറ് യു. കുഞ്ഞുമൊയ്തീൻകുട്ടി ഹാജിക്ക് ക്ലബ് പ്രസിഡൻറ് എം. ശാഫി കൈമാറി. ശരീഫ് മാടാപുറം, എം.സി. ജലീൽ, കെ.എം.സി. ഇബ്രാഹീം, വി.കെ. ഖാദർ മൗലവി, ടി.കെ.ബി. മുഹമ്മദ്കുഞ്ഞി, ആസിഫ് കോട്ടയിൽ, യു. ലത്തീഫ്, പി. യൂസുഫ്, യു. ശരീഫ്, കെ. മുഹമ്മദ്കുഞ്ഞി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.