എടക്കാട്: മഴകാരണം ഈദ്ഗാഹുകളില്ലാത്തതിനാൽ പെരുന്നാൾനമസ്കാരം നടന്ന പള്ളികളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. കൊല്ലപ്പെട്ട ജുനൈദിനുവേണ്ടി മയ്യിത്ത് നമസ്കാരവും നടന്നു. ജനബാഹുല്യംകാരണം എടക്കാട് സഫ സെൻററിൽ രണ്ടു തവണയായിട്ടാണ് നമസ്കാരം നടന്നത്. മുഹസ്സം മൗലവിയും സഇൗദ് എലങ്കമലും നേതൃത്വം നൽകി. സലഫി മസ്ജിദിൽ അഷ്റഫ് മമ്പറം നേതൃത്വം നൽകി. മുഴപ്പിലങ്ങാട് ദയ നഗറിൽ കെ.കെ.പി. അബ്ദുല്ലയും റഹ്മാനിയ മസ്ജിദിൽ നദീർ കടവത്തൂരും സീതിെൻറ പള്ളിയിൽ അബ്ദുല്ലത്തീഫ് മദനിയും ഷാദുലിയ ജുമാമസ്ജിദിൽ ശരീഫ് ബാഖവിയും യൂത്ത് മുല്ലപ്പുറം ജുമാഅത്ത് പള്ളിയിൽ മുഹമ്മദലി അമാനി പുറവറവും കെട്ടിനകം ജുമാഅത്ത് പള്ളിയിൽ അബ്ദുല്ലത്തീഫ് അഹ്സനിയും ബീച്ച് ജുമാമസ്ജിദിൽ അതീഖ് പുന്നോലും കുളംബസാർ എ.കെ.ജി റോഡിൽ ഹിദായ മസ്ജിദിൽ സൽമാൻ മൗലവിയും എടക്കാട് കുന്നത്ത് പള്ളിയിൽ ത്വയ്യിബ് അഫ്സൽ അൽ ഖാമിലിയും മണപ്പുറം ജുമാമസ്ജിദിൽ റസൽ അമാനിയും ബീച്ച് മുയ്ഹിദ്ദീൻ ജുമാമസ്ജിദിൽ അൻസാർ ബാഖവിയും കടമ്പൂർ മസ്ജിദിൽ സയ്യിദ് മുഹമ്മദ് മദനിയും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.