പാപ്പിനിശ്ശേരി മേല്‍പാലം: ഓവുചാലില്ല; വീടുകൾ വെള്ളത്തിൽ

പാപ്പിനിശ്ശേരി: മേൽപാലം പ്രവൃത്തിയുടെ ഭാഗമായ ഓവുചാൽ നിർമിക്കാത്തതിനാൽ വീടുകളിൽ വെള്ളം കയറുന്നു. ശക്തമായ മഴ തുടങ്ങിയതോടെ വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതെ സമീപത്തെ വീട്ടുപറമ്പിലേക്കാണ് പല ഭാഗത്തുനിന്നും ഒഴുകിയെത്തുന്ന മാലിന്യം നിറഞ്ഞ വെള്ളം കയറിയത്. അഴുക്കുവെള്ളം വീടുകൾക്ക് ചുറ്റും നിറഞ്ഞതോടെ പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണ് നിരവധി വീട്ടുകാർ. ഹനത്ത്, രജിത, വിജയലക്ഷ്മി, റുഖിയ, സമീറ, മൊയ്തീൻ തുടങ്ങി നിരവധി പേരുടെ വീടുകളിൽ വെള്ളം കയറി. മേൽപാലത്തി​െൻറ താഴെയുള്ള ഹസീബി​െൻറ കടയിലേക്കും വെള്ളം കയറി നാശനഷ്ടമുണ്ടായി. മഴക്കുമുേമ്പ നിർമാണം പൂർത്തിയാക്കാൻ കെ.എസ്.ടി.പി കരാറുകാർക്കും മേൽനോട്ടം വഹിക്കുന്ന കൺസൾട്ടൻറിനും നിർദേശം നൽകിയിരുന്നു. ഏപ്രില്‍ 17ന് കെ.എസ്.ടി.പി എക്സിക്യൂട്ടിവ്‌ എൻജിനീയറുടെ ഓഫിസില്‍ നടന്ന ഉന്നത ഉദ്യോഗസ്ഥരും കരാറുകാരായ ആർ.ഡി.എസും കൺസൾട്ടൻസി ഏജൻസിയായ ഇജീസ് ഇന്ത്യയും പെങ്കടുത്ത യോഗത്തിലായിരുന്നു തീരുമാനം. ഇതുപ്രകാരം ഹാജി റോഡിലെ കൾവെർട്ട് വരെ ഓവുചാൽ നിർമിക്കാനായിരുന്നു തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.