വൈദ്യുതി തൂണുകൾ പൊട്ടിവീണു

ശ്രീകണ്ഠപുരം: കനത്ത മഴയിലും കാറ്റിലും മലയോരത്ത് മരങ്ങൾ പൊട്ടിവീണ് പലയിടത്തും വൈദ്യുതി ലൈനുകൾ നിലംപൊത്തി. വലിയ മരക്കൊമ്പുകൾ ലൈനിലേക്ക് പൊട്ടിവീണതോടെ വൈദ്യുതി തൂണുകളും പൊട്ടിവീണു. സംസ്ഥാനപാതയിൽ നിടുവാലൂരിൽ കഴിഞ്ഞ ദിവസം രണ്ട് വൈദ്യുതി തൂണുകളാണ് പൊട്ടി റോഡിലേക്ക് വീണത്. ഒട്ടേറെ വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന റോഡാണിത്. പ്രദേശവാസികളും ശ്രീകണ്ഠപുരം കെ.എസ്.ഇ.ബി അധികൃതരും അടിയന്തര നടപടി സ്വീകരിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്. പിന്നീട് വൈദ്യുതി തൂണും ലൈനും മാറ്റിസ്ഥാപിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു. ഉൾഗ്രാമങ്ങളിൽ മരക്കൊമ്പുകൾ ലൈനിൽ പൊട്ടിവീഴുന്നതും വൈദ്യുതി തടസ്സപ്പെടുന്നതും പതിവായി. പ്ലസ് വൺ സീറ്റൊഴിവ് പയ്യാവൂർ: ചന്ദനക്കാംപാറ ചെറുപുഷ്പം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. ഫോൺ: 04602 215 960, 9846581484.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.