കണ്ണൂർ: പരാതിയുമായി പടികയറിയിറങ്ങി മടുത്തെങ്കിൽ ഇനി വിഷമിക്കേണ്ട, പരിഹാരവുമായി കോർപറേഷനിൽ പരാതിപ്പെട്ടി ഒരുങ്ങുന്നു. നാളെ ഉച്ചക്ക് രണ്ടുമണി മുതൽ കോർപറേഷൻ കോമ്പൗണ്ടിൽ പരാതിപ്പെട്ടി സജ്ജമാകും. ഏത് പരാതിയുമായിെക്കാള്ളെട്ട പരാതിപ്പെട്ടിയിലിട്ടാൽ നടപടിയുണ്ടാകുമെന്നാണ് സർക്കാറിെൻറ ഉറപ്പ്. പൊതുജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിെൻറ ഭാഗമായി എല്ലാ തേദ്ദശ സ്ഥാപനങ്ങളിലും ജൂൺ ഒന്നുമുതൽ പരാതിപ്പെട്ടി വെക്കണമെന്നാണ് സർക്കാർ ഉത്തരവിട്ടത്. ഇതിെൻറ ഭാഗമായാണ് പരാതിപ്പെട്ടി സ്ഥാപിക്കുന്നത്. എല്ലാവർക്കും പരാതി നിക്ഷേപിക്കുന്നതിന് സൗകര്യപ്രദമായ സ്ഥലത്താണ് പെട്ടി സ്ഥാപിക്കുക. പെട്ടി തുറക്കുന്ന ദിവസം, സമയം, ബന്ധപ്പെട്ട ഉദ്യോഗസ്ഥെൻറ പേര്, നമ്പർ എന്നിവ പെട്ടിയിൽ എഴുതിയിട്ടുണ്ടാകും. മാസത്തിൽ ഒരിക്കലാണ് പെട്ടി തുറന്ന് പരാതികൾ പരിശോധിക്കുക. പരാതികളുടെ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തും. സെക്രട്ടറിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പരിശോധിച്ച ശേഷം നടപടികൾക്കായി അതത് ഉദ്യോഗസ്ഥർക്ക് കൈമാറും. പരാതി പരിഹരിക്കുന്നതിനും സമയം നിശ്ചയിച്ചിട്ടുണ്ട്. അടുത്തമാസം പെട്ടി തുറക്കുന്നതിനു മുമ്പുതന്നെ കിട്ടിയ പരാതികളുടെ നടപടി പരിശോധിക്കുകയും പരിഹരിെച്ചന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരാതിപ്പെട്ടിയിൽ പരാതി നിക്ഷേപിക്കുന്നതിന് സാധിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നേരിട്ട് പരാതി നൽകുന്നതിനുള്ള സൗകര്യവുമുണ്ട്. കോർപറേഷനുമായി ബന്ധപ്പെട്ടല്ല, നടപടി വേണ്ടതെങ്കിൽ ആവശ്യമായ വകുപ്പുകളിലേക്ക് പരാതി കൈമാറുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.