കാസർകോട്: ഓൾ ഇന്ത്യ ഇൻസ്റ്ററ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) പ്രവേശന പരീക്ഷയിൽ മികച്ച റാങ്കോടെ ഉന്നത വിജയം നേടിയ തളങ്കര പടിഞ്ഞാർ കുന്നിലിലെ സുലൈഖയെ ഫോർട്ട് റോഡ് ശിഹാബ് തങ്ങൾ സാംസ്കാരിക കേന്ദ്രം അനുമോദിച്ചു. മുഹമ്മദ് ഷമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. ഡോ. ഫസൽ റഹ്മാൻ ഉപഹാരം സമ്മാനിച്ചു. ആസിഫ് എവറസ്റ്റ് അധ്യക്ഷത വഹിച്ചു. റാഷിദ് പൂരണം, ബി.എ. ഉമ്മർ, ബായിക്കര ശംസുദ്ദീൻ, ടി.എം ലത്തീഫ്, ബി.യു. മഹമൂദ്, നബീൽ എവറസ്റ്റ്, ജാഫർ കമാൽ, തമീം കരിപ്പൊടി, ഹാരിസ് കോട്ട, മുഷ്താഖ് അഹമ്മദ്, മുജീബ് സ്റ്റാർ, റിയാസ് അബ്ബ, കലീൽ ഫോർട്ട് റോഡ്, അഷ്റഫ്, കെ.എ. ഇബ്രാഹീം, ഫത്താഹ്, ബപ്പിടി ഇബ്രാഹീം, ഷരീഫ് മാർക്കറ്റ്, പി.വി. അബ്ദുൽ വഹാബ്, ഉസ്മാൻ, അബ്ദുല്ല ഗഡിവാൾ, ശിഹാബുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. നൗഷാദ് കരിപ്പൊടി സ്വാഗതവും കെ.എം. റഫീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.