തീരദേശ പൊലീസ്​ സ്​റ്റേഷൻ ഉദ്​ഘാടനം നാ​െള

തലശ്ശേരി: തലശ്ശേരി തീരദേശ പൊലീസ് സ്റ്റേഷൻ ചൊവ്വാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തലശ്ശേരി-മാഹി ദേശീയപാതക്ക് സമീപം തലായി മാക്കൂട്ടത്ത് കടലോരത്താണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 2013 ഡിസംബറിൽ ആരംഭിച്ച നിര്‍മാണം 2014 അവസാനം പൂര്‍ത്തിയായി. പലതവണ ഉദ്ഘാടനം തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. തുറമുഖ വകുപ്പി​െൻറ 24 സ​െൻറ് സ്ഥലത്ത് 38 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിര്‍മിച്ചത്. ജില്ലയിൽ അഴീക്കലിലാണ് നിലവിൽ തീരദേശ പൊലീസ് സ്േറ്റഷനുള്ളത്. സ്റ്റേഷൻ നിര്‍മാണത്തിനെതിരെ ഒരുവിഭാഗം എതിർപ്പുമായി രംഗത്തു വന്നിരുന്നു. എന്നാല്‍, അധികൃതരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് എതിര്‍പ്പുകളെ അതിജീവിച്ച് കെട്ടിട നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി. സ്റ്റേഷനിലെത്തുന്നവര്‍ക്ക് ഇരിക്കുന്നതിനുള്ള ലോബി, എസ്.ഐക്കുള്ള മുറി, ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള മുറി, റൈറ്റര്‍ക്ക് സ്റ്റോര്‍ റൂം ഉള്‍പ്പെടെ മുറി, ലോക്കപ്പ്, റെക്കോഡ് റൂം, സാങ്കേതിക ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള മുറി, മുകളില്‍ ഒരു വിശ്രമമുറി എന്നിവയും കെട്ടിടത്തിന് മുകളിലായി സമുദ്ര നിരീക്ഷണത്തിനായി ടവര്‍ റൂമും സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് ഹൗസിങ് ആൻഡ് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയാണ് നിര്‍മാണം നടത്തിയത്. തീരദേശത്ത് അപകടങ്ങളോ അക്രമങ്ങളോ ഉണ്ടാകുമ്പോള്‍ ഉടൻ എത്താവുന്ന തരത്തില്‍ ആധുനിക സംവിധാനങ്ങളോടെയാണ് സ്റ്റേഷന്‍ വിഭാവനം ചെയ്തിട്ടുള്ളത്. അഞ്ച് നോട്ടിക്കല്‍ മൈല്‍ ദൂരംവരെ കടലിലെ സുരക്ഷാ ചുമതല തീരദേശ പൊലീസിനാണ്. സ്റ്റേഷനിലേക്ക് വാഹനങ്ങളായി ബോട്ടുകളും ജീപ്പും അനുവദിച്ചു കഴിഞ്ഞു. തലശ്ശേരി ടൗൺ സി.ഐ പ്രദീപൻ കണ്ണിപ്പൊയിലിനെ തീരദേശ സി.ഐയായി നിയമിച്ചിട്ടുണ്ട്. പടം... tly photo theeradesa police station... തലശ്ശേരി തലായിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന തീരദേശ പൊലീസ് സ്റ്റേഷൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.