പകർച്ചപ്പനി ബോധവത്​കരണം

എടക്കാട്: കടമ്പൂർ പഞ്ചായത്ത് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗത്തി​െൻറ സഹകരണത്തോടെ എടക്കാട് ബസാർ സഫ സ​െൻററിൽ മഴക്കാല പകർച്ചപ്പനി ബോധവത്കരണ പരിപാടിയും സൗജന്യ ഹോമിയോ മരുന്ന് വിതരണ പരിപാടിയും നടന്നു. കേരള ശുചിത്വ മിഷൻ മുൻ ജില്ല കോഒാഡിനേറ്റർ എ.പി. ഹംസക്കുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ കെ. സുനിൽകുമാർ എന്നിവർ ക്ലാസെടുത്തു. ഡോ. സുമയ്യ ബഷീർ, എം. വിജയൻ, എം.കെ.മറിയു എന്നിവർ സംസാരിച്ചു. മരുന്ന് വിതരണോദ്ഘാടനം ഗ്രാമസഭ കൺവീനർ കെ. ഗോവിന്ദൻ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.