മാനസികവളര്‍ച്ചക്ക് വായന അവിഭാജ്യഘടകം -ശ്രീധരന്‍ ചമ്പാട് മാഹി: ശരീരവളര്‍ച്ചക്ക് ആഹാരമെന്നതുപോലെ മാനസികവളര്‍ച്ചക്ക് വായന അവിഭാജ്യഘടകമെന്ന് നോവലിസ്റ്റ് ശ്രീധരന്‍ ചമ്പാട്. പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതിക്ഷേത്രത്തിലെ ഗംഗാധരന്‍ മാസ്റ്റര്‍ സ്മാരക വായനശാല ആൻഡ് ലൈബ്രറി വായനവാരാചരണത്തിെൻറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളെ കാണാന്‍ പോകുമ്പോള്‍ മിഠായിക്ക് പകരം പുസ്തകം സമ്മാനമായി കൊടുക്കുന്ന ഒരു സംസ്കാരം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വായനശാല പ്രസിഡൻറ് സി.വി. രാജന്‍ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. ക്ഷേത്രസമിതി പ്രസിഡൻറ് ടി.പി. ബാലന്‍, സെക്രട്ടറി പി.കെ. സതീഷ് കുമാര്‍, മാടമന ഈശ്വരന്‍ നമ്പൂതിരി, എന്‍.കെ. പത്മനാഭന്‍, മജീഷ് ടി. തപസ്യ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.