ആ​റളം ഫാം ​ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ല്‍ ഒ​രു മൊ​ബൈ​ല്‍ മെ​ഡി​ക്ക​ല്‍ യൂനി​റ്റ് കൂ​ടി അനുവദിച്ചു

കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ ഒരു മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് കൂടി ആരോഗ്യ വകുപ്പ് അനുവദിച്ചു. ഒരു ഡോക്ടര്‍ ഉള്‍പ്പെടെ നാല് ആരോഗ്യ പ്രവര്‍ത്തകരുള്ള യൂനിറ്റ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. രോഗപരിശോധന, മരുന്ന് വിതരണം എന്നിവക്കു പുറമെ ആദിവാസികളില്‍ അനീമിയ രോഗം കണ്ടെത്തുന്നതിനുള്ള പരിശോധനയും ഷുഗർ, പ്രഷര്‍ എന്നിവക്കുള്ള പരിശോധനയും ലഭ്യമാണ്. ആറളം ആദിവാസി പുനരധിവാസ മേഖലക്കു സമീപത്തുള്ള കോളനികളിലും മൊബൈല്‍ യൂനിറ്റി‍​െൻറ സൗകര്യം ലഭിക്കും. ഏഴാം ബ്ലോക്കില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മൊബൈല്‍ യൂനിറ്റ് ഫ്ലാഗ് ഓഫ് ചെയ്യും. ചടങ്ങില്‍ സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇതോടെ ഫാമില്‍ രണ്ട് മൊബൈല്‍ യൂനിറ്റി‍​െൻറ സേവനം ആദിവാസികള്‍ക്കു ലഭിക്കും. നിലവില്‍ പുനരധിവാസ മേഖലയിലെ എല്ലാ ഭാഗത്തും നിലവിലുള്ള മൊബൈല്‍ യൂനിറ്റി‍​െൻറ സേവനം ലഭ്യമായിരുന്നില്ല. ഇതുമൂലം ആദിവാസികള്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്താണ് ഒരു യൂനിറ്റുകൂടി സര്‍ക്കാര്‍ അനുവദിച്ചത്. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സി‍​െൻറ ഫാമിലി പ്ലാനിങ് പ്രമോഷന്‍ ട്രസ്റ്റി‍​െൻറ കീഴിലാണ് പുതിയ യൂനിറ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.